ഇറാഖ് ഉപപ്രധാനമന്ത്രി ഒളിച്ചോടി
ബഗ്ദാദ്: ഇറാഖ് ഉപപ്രധാനമന്ത്രി താരിഖ് അസീസ് ഒളിച്ചോടിയെന്ന് അഭ്യൂഹം. ഇദ്ദേഹം ഖുര്‍ദ്ദുകളുടെ അധീനതയിലുള്ള കുര്‍ദ്ദിസ്ഥാനില്‍ അദ്ദേഹം ചേക്കേറിയെന്നാണ് ഊഹാപോഹം.
സദ്ദാം ഹുസൈന്റെ വലംകൈയായിരുന്നു താരിഖ് അസീസ്. അദ്ദേഹം ശത്രുപക്ഷത്തേക്ക് കൂറുമാറിയെന്നും അഭ്യൂഹമുണ്ട്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് താരിഖ് അസീസാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ലോകമാകെ ഇറാഖിനെ പ്രതിനിധീകരിച്ച് പോയിരുന്നത്. അദ്ദേഹം ഈയിടെ വത്തിക്കാനില്‍ ചെന്ന് പോപ്പിനെകണ്ട് യുദ്ധം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താരിഖ് അസീസ് ഒളിച്ചോടിയെന്നത് വെറും ഊഹാപോഹം മാത്രമാണെന്ന് ഇറാഖ് പറഞ്ഞു. അദ്ദേഹം ജോലികളില്‍ വ്യാപൃതനാണെന്നാണ് ഇറാഖിന്റെ വിശദീകരണം. താരിഖ് അസീസ് ഒളിച്ചോടിയെന്ന പ്രചാരണം നുണയാണെന്ന് യുഎസും തള്ളിക്കളഞ്ഞു. 












Click it and Unblock the Notifications