ഇറാഖിനെതിരെ ആക്രമണം തുടങ്ങി
ബാഗ്ദാദ്: ഇറാഖിന് നേരെ യുഎസ്-ബ്രിട്ടീഷ് സേന ആക്രമണം തുടങ്ങി. മാര്‍ച്ച് 20 വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30ന് തന്നെ യുഎസ്-ബ്രിട്ടീഷ് സേന ആക്രമണം ആരംഭിച്ചു.
സദ്ദാം ഹുസൈനും മക്കളും ഇറാഖ് വിടണമെന്ന് യുഎസ് പ്രസിഡന്റ് ബുഷ് നല്കിയ 48 മണിക്കൂര്‍ നേരത്തെ അന്ത്യശാസനം തീരുന്ന മുഹൂര്‍ത്തത്തില്‍ തന്നെയായിരുന്നു ആദ്യ ആക്രമണം.
ഇറാഖിനെ നിരായുധീകരിക്കാനുള്ള ശ്രമത്തിന്റെ ആദ്യഘട്ടം തുടങ്ങിയെന്ന് വൈറ്റ് ഹൗസ് വക്താവ് ആരി ഫ്ലെയ്ഷര്‍ പറഞ്ഞു. ഇറാഖിനെതിരെ യുദ്ധം തുടങ്ങിയതായി പിന്നീട് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും പ്രഖ്യാപിച്ചു. 












Click it and Unblock the Notifications