കേരള ബാങ്കുകളില്‍ വിദേശ പങ്കാളിത്തം കൂടും
കൊച്ചി: കേരളത്തിലെ സ്വകാര്യ ബാങ്കുകളില്‍ വിദേശ ഓഹരി നിക്ഷേപം വരാനുള്ള സാദ്ധ്യത തെളിഞ്ഞു. ഇന്ത്യന്‍ ബാങ്കുകളിലെ സ്വകാര്യ, വിദേശ ഓഹരി ഉടമകള്‍ക്ക് വോട്ടവകാശത്തിലുണ്ടായിരുന്ന നിയന്ത്രണം നീക്കാനുള്ള കേന്ദ്രതീരുമാനമാണ് ഇതിന് വഴിയൊരുക്കിയിരിയ്ക്കുന്നത്.
ഇന്ത്യന്‍ ബാങ്കുകളിലെ സ്വകാര്യ, വിദേശ ഓഹരി ഉടമകളുടെ വോട്ടവകാശം ഇപ്പോള്‍ പരമാവധി 10 ശതമാനമാണ്. ഒരു വിദേശ ഓഹരിപങ്കാളിയ്ക്ക് 40 ശതമാനം ഓഹരിയുണ്ടെങ്കിലും 10 ശതമാനം ഓഹരിയ്ക്ക് സമാനമായ വോട്ടവകാശം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നതായിരുന്നു ഇതുവരെയുള്ള സ്ഥിതി. ഈ പരിധി എടുത്തുകളയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ബാങ്കിംഗ് റെഗുലേഷന് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.
ഭേദഗതി വരുന്നതോടെ കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കത്തോലിക്ക് സിറിയന്‍ ബാങ്ക്, ലോഡ് കൃഷ്ണ ബാങ്ക് എന്നിവയില്‍ വിദേശ പങ്കാളിത്തം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍തന്നെ ഐ സി ഐ സി ഐ ബാങ്കിന് ഫെഡറല്‍ ബാങ്കില്‍ 21 ശതമാനം ഓഹരിയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 11 ശതമാനം ഓഹരിയും ഉണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പതിനൊന്ന് ശതമാനം ഓഹരി ഉണ്ടെങ്കിലും പത്ത് ശതമാനത്തിന്റെ വോട്ടവകാശമേ ഐ സി ഐ സി ബാങ്കിന് ഉള്ളു. എന്നാല്‍ ഫെഡറല്‍ ബാങ്കില്‍ 21 ശതമാനമുള്ള ഐസി ഐ സി ഐ ബാങ്കിന് അത്രയും ഓഹരികള്‍ക്കുള്ള വോട്ടവകാശമുണ്ട്. പ്രത്യേക സംവിധാനം വഴിയാണ് ബാങ്കിന് ഈ അവകാശം കിട്ടിയത്. അതുകൊണ്ട് തന്നെ ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാവാന്‍ സാദ്ധ്യതയില്ലെന്നാണ് ബാങ്ക് അധികൃതര്‍ കരുതുന്നത്.
അതേ സമയം വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരി വാങ്ങണമെങ്കില്‍ റിസര്‍വ് ബാങ്ക് ഇന്ത്യയുടെ അനുമതി വേണമെന്നിരിക്കെ ഈ ഭേദഗതി വിദേശനിക്ഷേപത്തെ കാര്യമായി പ്രോത്സാഹിപ്പിക്കില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications