കുവൈത്തിലേക്ക് എയറിന്ത്യ വിമാനങ്ങള്‍
മുംബൈ: കുവൈത്ത് വിമാനത്താവളം വീണ്ടും തുറന്നു. പൗരന്മാരുടെ സൗകര്യാര്‍ത്ഥമാണിതെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തില്‍ കുവൈത്തിലേക്ക് കൂടുതല്‍ എയറിന്ത്യ വിമാനങ്ങള്‍ അയക്കുമെന്ന് എയറിന്ത്യ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ അറിയിച്ചു.
ബോയിംഗ് 747-200 മാര്‍ച്ച് 21 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.25ഓടെ മുംബൈയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വലിയ വിമാനങ്ങള്‍ കുവൈത്തിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു. പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം.
വ്യാഴാഴ്ച ഏകദേശം 1,235 പേരെ നാട്ടിലെത്തിക്കാന്‍ എയറിന്ത്യയ്ക്ക് കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനത്തില്‍ 138 യാത്രക്കാരെ നാട്ടിലെത്തിച്ചിരുന്നു.












Click it and Unblock the Notifications