കൊച്ചി-കുവൈത്ത് വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി: എയറിന്ത്യ കൊച്ചിയില്‍ നിന്നും കുവൈത്തിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നു. യുദ്ധസാഹചര്യം നിലനില്ക്കുന്നതിനാലാണിത്.
മാര്‍ച്ച് 22,29 തീയതികളില്‍ കൊച്ചിയില്‍ നിന്നും കുവൈത്തിലേക്ക് പോകാന്‍ ടിക്കറ്റെടുത്തവര്‍ പോകാന്‍ കഴിയില്ല. ഇവര്‍ ഉടന്‍ എയറിന്ത്യയുടെ ഓഫീസുമായി ബന്ധപ്പെടണം.
നെടുമ്പാശേരിയില്‍ നിന്നും കുവൈത്തിലേക്ക് പോകാന്‍ ടിക്കറ്റെടുത്തവര്‍ എല്ലാവരും അടിയന്തരമായി എയറിന്ത്യ ഓഫീസുമായി ബന്ധപ്പെടണമെന്നും എയറിന്ത്യ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications