മുത്തങ്ങ: പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്്: ആദിവാസി പ്രശ്നം സംബന്ധിച്ച യുവമോര്‍ച്ച നടത്തുന്ന സര്‍വെയ്ക്കു ശേഷം മുത്തങ്ങ പ്രശ്നത്തെ കുറിച്ചുള്ള പൂര്‍ണ റിപ്പോര്‍ട്ടുമായി ബി ജെ പി കേരളഘടകം പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തും.
ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സര്‍വെ നടത്തി ഭൂമിയില്ലാത്ത ആദിവാസികളുടെ ലിസ്റ് യുവമോര്‍ച്ച തയ്യാറാക്കും. ഏപ്രില്‍ നാലിന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണദാസ് പറഞ്ഞു.
ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി. എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി പി. സി. മോഹനന്‍ മാസ്റര്‍, ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. രാഘവന്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാണുന്ന സംഘത്തിലുള്ളത്.
കഴിഞ്ഞ മൂന്ന് ദശകങ്ങളായി മാറിമാറിവന്ന എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാരുകള്‍ ഭൂമി നല്‍കാതെ ആദിവാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു.
സര്‍വേ പൂര്‍ത്തിയാക്കിയതിന് ശേഷം ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മുത്തങ്ങയിലേക്ക് മാര്‍ച്ച് നടത്തും.












Click it and Unblock the Notifications