എം. ടിയ്ക്കെതിരെ മന്ത്രി കാര്‍ത്തികേയന്‍
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര വീഡിയോ മേളയുടെ ജൂറി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച എം. ടി. വാസുദേവന്‍നായരുടെ നടപടിയെ സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ വിമര്‍ശിച്ചു.
പ്രതിഷേധമുയര്‍ത്തണമെന്നുണ്ടെങ്കില്‍ ജൂറി ചെയര്‍മാന്‍ എന്ന ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന പദവി ഉപേക്ഷിക്കുന്നതിന് പകരം സര്‍ക്കാരിന്റ കീഴിലുള്ള തുഞ്ചന്‍ ട്രസ്റിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് രാജിവയ്ക്കേണ്ടിയിരുന്നത്.
മുമ്പും ഇത്തരം പ്രശ്നങ്ങളില്‍ എം. ടിയ്ക്ക് തന്റേതായ ചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. യഥാര്‍ഥ പ്രശ്നത്തോടുള്ള ആത്മാര്‍ഥതയല്ല അദ്ദേഹത്തിനുള്ളത്. മുമ്പ് മലയാള ഭാഷയോടുള്ള സര്‍ക്കാരിന്റ അവഗണനയെ ചൊല്ലിയായിരുന്നു. ഇപ്പോള്‍ ആദിവാസി പ്രശ്നമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിലൊന്നും സത്യസന്ധമായ നിലപാടല്ലയുള്ളത്.
പുതിയ തലമുറയ്ക്കിടയില്‍ മലയാളി പാരമ്പര്യത്തെയും പൈതൃകത്തെയും കുറിച്ച് പ്രചാരണം നടത്തുന്ന ഒരു പരിപാടി സാസ്കാരിക വകുപ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications