കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാര്‍ച്ച് 24ന് തലസ്ഥാനത്ത് നിരാഹാര സത്യഗ്രഹം നടത്താനുള്ള യു ഡി എഫ് തീരുമാനം ശരിയല്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

സി പി എമ്മിന്റെ സമര ശൈലിയെ കോണ്‍ഗ്രസിലുള്ളവര്‍ എന്നും എതിര്‍ത്തുപോന്നിട്ടേയുള്ളൂ. സത്യഗ്രഹത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.

മുത്തങ്ങ സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിന് തയ്യാറാവണം. പ്രശ്നം പരിഹരിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി സ്വീകരിക്കുന്ന നിലപാട് ശരിയല്ല.

പ്രതിപക്ഷവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കണം. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം ഒരുക്കമാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് ചര്‍ച്ച നടത്താനുള്ള ഊഴം ഇനി സര്‍ക്കാരിന്റേതാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടത്തേണ്ടത്.

എ. കെ. ആന്റണിയെ നരേന്ദ്രമോഡിയുമായി എങ്ങനെ താരതമ്യപ്പെടുത്താനാവുമെന്നും സ്വന്തമായ തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമുള്ള ശേഷി മോഡിയ്ക്കുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X