216 മലയാളികള്‍ കുവൈത്തില്‍ നിന്നെത്തി
കൊച്ചി: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കുവൈത്തില്‍ നിന്നും 216 മലയാളികള്‍ കൂടി കൊച്ചിയിലെത്തി.
മാര്‍ച്ച് 20 വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് വിമാനം കൊച്ചി വിമാനത്താവളത്തിലെത്തിയത്. വ്യാഴാഴ്ച കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തുന്ന രണ്ടാമത്തെ വിമാനമാണിത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ വിമാനത്തില്‍ 240 പേര്‍ ഉണ്ടായിരുന്നു.
കുവൈത്തില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്താനുള്ള തിടുക്കത്തിലാണ് മലയാളികളെന്നും ടിക്കറ്റ് ലഭ്യമല്ലാത്തതുകൊണ്ടാണ് പലര്‍ക്കും നാട്ടിലെത്താനാവാത്തതെന്നും വിമാനത്തിലെത്തിയ മലയാളികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 138 ഇന്ത്യക്കാരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം മുംബൈയിലെത്തിയിരുന്നു.












Click it and Unblock the Notifications