മുത്തങ്ങ: പ്രതിപക്ഷ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിവന്ന പ്രക്ഷോഭം പിന്‍വലിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം മുത്തങ്ങ സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സി ബി ഐയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കാന്‍ എല്‍ ഡി എഫ് നേതൃത്വം തീരുമാനിച്ചത്.
എല്‍ ഡി എഫ് ഘടകകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ് പ്രക്ഷോഭം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന എം എല്‍ എമാര്‍ സമരം അവസാനിപ്പിക്കും. ആദിവാസി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം ആരംഭിച്ച ആദിവാസികളുടെ സമരവും നിര്‍ത്തും.












Click it and Unblock the Notifications