തുഞ്ചന്‍ ട്രസ്റ് സര്‍ക്കാര്‍ സ്ഥാപനമല്ല: എം. ടി
കോഴിക്കോട്: തുഞ്ചന്‍ സ്മാരക ട്രസ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ട്രസ്റ് പിടിച്ചെടുക്കേണ്ടിവരുമെന്ന് എം. ടി. വാസുവേന്‍നായര്‍ പറഞ്ഞു.
തുഞ്ചന്‍ സ്മാരക ട്രസ്റ് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമല്ല. മുനിസിപ്പല്‍ ചെയര്‍മാനും ജനപ്രതിനിധികളും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും അംഗങ്ങളായ ഒരു ബോര്‍ഡ് നിയന്ത്രിക്കുന്ന ട്രസ്റാണത്.
സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് നിര്‍ത്തലാക്കിയാലും പലരുടെയും സഹായം കൊണ്ട് ട്രസ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനാവും.
വിവിധ സാസ്കാരിക സ്ഥാപനങ്ങളില്‍ ഇരിയ്ക്കുന്ന പ്രധാനികളെ പുകച്ച് പുറത്ത് ചാടിയ്ക്കാന്‍ സാസ്കാരിക മന്ത്രിയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് വേണം കരുതാന്‍. സാമൂഹിക ദുരന്തങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതാണ് സാംസ്കാരികമന്ത്രിയുടെ കാപട്യമെന്ന് എം. ടി. പറഞ്ഞു.












Click it and Unblock the Notifications