മുത്തങ്ങ: സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ച് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വാധീനത്തില്‍ പെടാത്ത സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്.
മുത്തങ്ങ സംഭവം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി. റിപ്പോര്‍ട്ട് ജില്ലാ ഭരണാധികാരികളുടേതായതിനാലാണ് കമ്മിഷന്‍ അതൃപ്തി പ്രകടിപ്പിച്ചത്. ആദിവാസി ഭൂമി വിതരണത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ കമ്മിഷന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വതന്ത്രമായ അന്വേഷണം നടത്താതെ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഡിജിപിയ്ക്കും എങ്ങനെ കഴിഞ്ഞുവെന്ന് മനസിലാവുന്നില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications