റിപ്പോര്‍ട്ട് തള്ളിയത് സര്‍ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സി പി എം നടത്തുന്ന പ്രക്ഷോഭം തുടരും. പ്രശ്നത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാവുന്നതല്ല. മാര്‍ച്ച് 21 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി ഗോത്രമഹാസഭയോടുള്ള സി പി എം സമീപനത്തില്‍ മാറ്റമില്ല. ഗോത്രസഭയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെ കുറിച്ചറിയില്ലെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications