യു എസ് ഹൈലികോപ്റ്റര്‍ തകര്‍ന്നുവീണു
ബാഗ്ദാദ്: ഒരു യു എസ് നാവിക സി എച്ച് 460 ഹെലികോപ്റ്റര്‍ കുവൈത്തില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 12 ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും നാല് അമേരിക്കക്കാരായ ജീവനക്കാരും മരിച്ചു.
ഇറാക്ക് അതിര്‍ത്തിയില്‍ നിന്നും ഒമ്പത് മൈല്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യന്‍ സമയം രാവിലെ 7.40 ഓടെയായിരുന്നു അപകടം.
വിമാനം തകര്‍ന്നതിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ല. സാങ്കേതികതകരാറാണെന്ന് സംശയിക്കുന്നു.
അതിനിടെ ഇറാക്കിന് നേരെ യു എസിന്റെയും ബ്രിട്ടന്റെയും സൈന്യം ആക്രമണം തുടരുകയാണ്. സദ്ദാം ഹുസൈന്റെ കൊട്ടാരത്തിന് നേരെയും മിസൈല്‍ ആക്രമണമുണ്ടായി.












Click it and Unblock the Notifications