കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മലയാളി കന്യാസ്ത്രീകള്‍ ഇറാഖില്‍

  • By Staff
Google Oneindia Malayalam News
ദുബായ്: യുഎസ് നേതൃത്വത്തിലുള്ള സൈന്യം ബാഗ്ദാദിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഇറാഖിലെ 15 ഇന്ത്യക്കാരെക്കുറിച്ച് ആശങ്ക. നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് ഇറാഖില്‍ കഴിയുന്നത്.

മടങ്ങിപ്പോരാനുള്ള ഇന്ത്യാസര്‍ക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് ഇറാഖില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചവരാണ് കേരളത്തില്‍ നിന്നുള്ള നാല് കന്യാസ്ത്രീകള്‍. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസ് പ്രവര്‍ത്തകരാണ് ഇവര്‍. മിഷണറിയുടെ അനാഥാലയത്തിലെ 25 കുട്ടികളെ പോറ്റുന്ന കടമയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. 1991 ലെ ഇറാഖ് യുദ്ധത്തിന് ശേഷം സദ്ദാം ഹുസൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മിഷനറീസ് ഓഫ് ചാരിട്ടീസ് ഇവിടെ കേന്ദ്രം തുടങ്ങിയത്.

ബാഗ്ദാദില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള നജഫില്‍ ഇസ്ലാമിക മതപഠനം നടത്തുന്ന വടക്കേ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികളും മടങ്ങിയിട്ടില്ല. കര്‍ബാലയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരാണ് ഇതിന് പുറമെയുള്ളവര്‍. വിശുദ്ധനഗരം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടുചെയ്യുന്ന ജോലിയിലേര്‍പ്പെട്ടവരാണ് ഈ എട്ടുപേര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ടോമഹോക് ക്രൂയിസ് മിസ്സിലുകള്‍ ബാഗ്ദാദില്‍ വര്‍ഷിക്കുകയായിരുന്നു യുഎസ്. ഈ ആക്രമണത്തില്‍ ബാഗ്ദാദില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ന്നു. പലയിടത്തും സാധാരണ പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇറാഖില്‍ കഴിയുന്ന ഇന്ത്യക്കാരുമായി ഇന്ത്യന്‍ അംബാസഡര്‍ ബി.ബി. ത്യാഗി അമ്മാനില്‍ നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇറാഖില്‍ തങ്ങള്‍ ഇപ്പോഴുള്ളിടത്ത് സുരക്ഷിതരാണെന്നാണ് അവര്‍ പറഞ്ഞത്.- ത്യാഗി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X