കുവൈത്ത് നഗരത്തില്‍ മിസ്സില്‍ വീണു
കുവൈത്ത് സിറ്റി: കുവൈത്ത് നഗരത്തിലേക്ക് ഇറാഖ് മിസ്സിലുകള്‍ അയച്ചു. കൃത്യമായി പൗരന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രദേശത്താണ് ഈ മിസ്സിലുകള്‍ പതിച്ചതെന്ന് പറയുന്നു.
നാശനഷ്ടങ്ങള്‍ എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. കുവൈത്തില്‍ തുടര്‍ച്ചയായി അപായ സൈറണുകള്‍ മുഴങ്ങുകയാണ്.
ഇതാദ്യമായാണ് ഇത്രയും കൃത്യമായി ഇറാഖിന്റെ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. കഴിഞ്ഞ ദിവസം ഇറാഖ ് അയച്ച മിസൈലുകള്‍ പലതും ആളില്ലാത്തിടത്തോ കടലിലോ ചെന്ന് പതിക്കുകയായിരുന്നു.
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂട്ടാന്‍ ഇത് കാരണമായേയ്ക്കും.












Click it and Unblock the Notifications