ഇറാക്ക് എണ്ണക്കിണറുകള്‍ക്ക് തീയിട്ടു: പെന്റഗണ്‍
വാഷിംഗ്ടണ്‍: ഇറാക്ക് സൈന്യം കുവൈത്ത് അതിര്‍ത്തിയ്ക്കടുത്തുള്ള എണ്ണക്കിണറുകള്‍ക്ക് തീയിട്ടതായി യു എസ് പ്രതിരോധ ഓഫീസായ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാഖിലെ എണ്ണകിണറുകള്‍ക്കാണ് തീയിട്ടതായി കരുതുന്നത്.
മൂന്നോ നാലോ എണ്ണക്കിണറുകള്‍ക്ക് തീയിട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.
നാഷണല്‍ ഏഷ്യാനിക്ക് ആന്റ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷന്‍ എടുത്ത ചിത്രങ്ങളില്‍ തെക്കന്‍ ഇറാക്കില്‍ പുകപടലങ്ങള്‍ ഉയരുന്നതായി കണ്ടെത്തി.












Click it and Unblock the Notifications