ഇറാഖ് 30 എണ്ണക്കിണറുകള്‍ കത്തിച്ചു
ഷിംഗ്ടണ്‍: ഇറാഖ് സൈന്യം ബസ്ര നഗരത്തിനടുത്തുള്ള 30 എണ്ണക്കിണറുകള്‍ക്ക് തീകൊളുത്തി. കട്ടിയുള്ള കറുത്ത പുകയും തീയും കാണാമായിരുന്നുവെന്ന ബിബിസി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒരു എണ്ണക്കിണറിലെ തീ ബ്രിട്ടീഷ് സൈനികര്‍ പിന്നീട് അണച്ചതായി പറയുന്നു.
ഇക്കാര്യം പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിന്റെ തെക്കന്‍ നഗരമായ ബസ്ര കീഴടക്കാന്‍ യുഎസ് പട്ടാളക്കാര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബസ്രയില്‍ ആയിരത്തോളം എണ്ണക്കിണറുകള്‍ ഉണ്ട്. ഇറാഖിന്റെ സാമ്പത്തിക അടിത്തറയാണ് ഈ എണ്ണക്കിണറുകള്‍. ഈ ആക്രമണത്തിന് പിന്നില്‍ യുഎസും ലക്ഷ്യമാക്കുന്നത് എന്തു വിലകൊടുത്തും ഈ എണ്ണക്കിണറുകള്‍ സ്വന്തമാക്കാനാണ്.












Click it and Unblock the Notifications