ഇറാഖ് തുറമുഖം യുഎസ് കീഴടക്കി
ഉം ഖസറിലെ പുതിയ തുറമുഖമാണ് യുഎസ് സൈനികര്‍ പിടിച്ചത്. ഇവിടെ നിന്നും ഒരു രണ്ടര കിലോമീറ്റര്‍ അകലെയുള്ള പഴയ തുറമുഖം ഇപ്പോഴും ഇറാഖ് സൈനികരുടെ കയ്യിലാണ്.
നേരത്തെ പേഴ്സ്യന്‍ ഗള്‍ഫ്തീരപ്രദേശമായ ഫോ പെനിന്‍സുല ബ്രിട്ടീഷ് സൈന്യം കീഴടക്കിയതാണ് ഉം ഖസര്‍ എന്ന തുറമുഖ നഗരം കീഴടക്കാന്‍ സഹായകരമായത്. പേഴ്സ്യന്‍ ഗള്‍ഫിന്റെ ഇറാഖിലുള്ള ഒരേയൊരു തീരദേശമാണ് ഫോ പെനിന്‍സുല. ഫോ പെനിന്‍സുലയ്ക്ക് തന്ത്രപരമായ പ്രാധാന്യം ഉണ്ട്. പേഴ്സ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള ഇറാഖിന്റെ ഒരേയൊരു മാര്‍ഗമാണ് ഫോ പെനിന്‍സുല. ഇറാഖിന്റെ തെക്കന്‍ എണ്ണപ്പാടങ്ങളിലേക്കുള്ള പ്രവേശനകവാടവും കൂടിയാണ് ഫോ പെനിന്‍സുല.
ഫോ പെനിന്‍സുല പിടിച്ചടക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതില്‍ ഒട്ടേറെ ഇറാഖി ഭടന്‍മാര്‍ കൊല്ലപ്പെട്ടു. ഏതാനും ഇറാഖി പട്ടാളക്കാര്‍ കീഴടങ്ങി. പലരും സ്വമേധയാ കീഴടങ്ങിയതാണ്.
ഇറാഖിന്റെ പ്രധാന എണ്ണപൈപ്പ്ലൈനുകളുടെ ടെര്‍മിനലുകള്‍ കീഴടക്കാനും ഇതുമൂലം കഴിഞ്ഞു.












Click it and Unblock the Notifications