കുവൈറ്റിലേയ്ക്ക് വീണ്ടും മിസ്സില്‍
കുവൈറ്റ് സിറ്റി: ഇറാഖ് കുവൈറ്റിലേയ്ക്ക് വീണ്ടും മിസ്സില്‍ തൊടുത്തു. പക്ഷേ മിസ്സില്‍ കുവൈറ്റ് കടന്ന് കടലിലാണ് വീണത്. ഇത് അപകടം ഒഴിവാക്കി. എമിറേറ്റ്സിന്റെ അടുത്തുള്ള കടലിലാണ് മിസ്സില്‍ വീണത്. ദീര്‍ഘ ദൂര മിസ്സിലാണ് ഇറാഖ് പ്രയോഗിച്ചത്.
മാര്‍ച്ച് 20 വ്യാഴാഴ്ച രണ്ട് തവണ വടക്കന്‍ കുവൈറ്റ് പ്രദേശത്തേയ്ക്ക് ഇറാഖ് മിസ്സിലുകള്‍ തൊടുത്തിരുന്നു.
വീണ്ടും വീണ്ടും കുവൈറ്റിലേയ്ക്ക് മിസ്സില്‍ ആക്രമണം ഉണ്ടാവുന്നത് കുവൈറ്റിലെ ജനതയെ ഭീതിയിലാക്കിയിരിയ്ക്കുകയാണ്. മാര്‍ച്ച് 21 വെള്ളിയാഴ്ചയും കുവൈറ്റില്‍ മറുരാജ്യങ്ങളിലേയ്ക്ക് പോകാനുള്ള തിരക്ക് കൂടുകയാണ്. ഇന്ത്യാക്കാര്‍ മിയ്ക്കവാറും കുവൈറ്റ് വിടാനുള്ള തയ്യാറെടുപ്പിലാണ്.
കുവൈറ്റ് സിറ്റി വിമാനത്താവളത്തില്‍ നിന്ന് വിമാന ടിയ്ക്കറ്റുകള്‍ കിട്ടാന്‍ വിഷമമായതുകൊണ്ട് സൗദി അറേബ്യയിലേയ്ക്ക് റോഡ് മാര്‍ഗ്ഗം യാത്രചെയ്തിട്ട് അവിടെനിന്ന് ഇന്ത്യയിലേയ്ക്ക് യാത്രചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഏറെപ്പേര്‍.
ഇതിനിടെ ആവശ്യമുണ്ടെങ്കില്‍ ഇതിനുളള സൗകര്യം എയര്‍ ഇന്ത്യ തന്നെ ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications