പുലി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
ഹാകോണ്‍: തമിഴ് പുലികളുമായി ശ്രീലങ്ക ജപ്പാനിലെ ഹാകോണില്‍ നടത്തിയ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പുലികളും ശ്രീലങ്കാ സേനയും തമ്മില്‍ കടലില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതാണ് ചര്‍ച്ച തീരുമാനമാകാതെ പിരിയാന്‍ പ്രധാന കാരണം.
തമിഴ് പുലികളുടെ പ്രതിനിധി ആന്റണ്‍ ബാലസിംഹവും ശ്രീലങ്കാ സര്‍ക്കാരിന്റെ പ്രതിനിധി മന്ത്രി ജി എല്‍ പെരെസുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. നോര്‍വേയാണ് ഇടനിലക്കാര്‍. ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞെങ്കിലും അടുത്ത മാസം വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications