കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം യുഎസിന്റെ കണ്ണുവെട്ടിച്ചു

  • By Staff
Google Oneindia Malayalam News
ബാഗ്ദാദ്: ഒരിയ്ക്കല്‍ കൂടി കൊട്ടിഘോഷിക്കപ്പെട്ട യുഎസ് ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടു. മാര്‍ച്ച് 20 വ്യാഴാഴ്ച ഗള്‍ഫിലെയും ചെങ്കടലിലെയും യുദ്ധക്കപ്പലുകളില്‍ നിന്ന് 40 ടോമഹോക് ക്രൂയിസ് മിസ്സിലുകള്‍ ബാഗ്ദാദിന്റെ തെക്കന്‍ പ്രവിശ്യയിലേക്ക് പാഞ്ഞത് സദ്ദാമിനെ ലക്ഷ്യംവച്ചായിരുന്നു.

സദ്ദാം എവിടെയുണ്ടെന്ന് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മേധാവി ജോര്‍ജ്ജ് ടെനറ്റ് കൃത്യമായ വിവരം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് നേരത്തെ കൈമാറിയിരുന്നു. ഇതനുസരിച്ച് സദ്ദാമിന്റെ തലതട്ടാനായിരുന്നു മിസ്സിലുകള്‍ ബാഗ്ദാദിലേക്ക് പാഞ്ഞുചെന്നത്. പിന്നാലെ സ്റെല്‍ത്ത് ബോംബറുകളും ബോംബുകള്‍ വര്‍ഷിച്ചു. സദ്ദാമിനെയും മക്കളെയും ഉയര്‍ന്ന പട്ടാളമേധാവികളെയും കൊല്ലുക എന്നതായിരുന്നു യുഎസ് തന്ത്രം. അതോടെ മനോവീര്യം തകര്‍ന്ന് ഛിന്നഭിന്നമായ ഇറാഖിനെ വേഗം കീഴടക്കാമെന്നും യുഎസ് കരുതി. ആക്രമണം നടത്തി ഏറെ നേരം യു എസ് സേന ബങ്കറിന്റെ പരിസര പ്രദേശങ്ങള്‍ നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. സദ്ദാം അകത്തുണ്ടെങ്കില്‍ വൈദ്യ സഹായത്തിനായി അഭ്യര്‍ത്ഥന ഉണ്ടായേനേ. അതായിരുന്നു യു എസ് സേന പരിസര വീക്ഷണം ശക്തമാക്കിയത്. ഒപ്പം സന്ദേശങ്ങളും യു എസ് സേന ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.

പക്ഷെ സിഐഎ പ്രതീക്ഷിച്ചിടത്ത് സദ്ദാം ഉണ്ടായിരുന്നില്ല. അദ്ദേഹം അവിടെനിന്നും ആക്രമണം മണത്തറിഞ്ഞ് സ്ഥലം മാറിയിരുന്നു. യുഎസ് ആക്രമണം പാഴായി. ആക്രമണത്തിന് തൊട്ടുപിന്നാലെ താന്‍ മരിച്ചിട്ടില്ലെന്ന് യുഎസിനെയും ബ്രിട്ടനെയും അറിയിക്കാന്‍ സദ്ദാം തിരക്കിട്ട് ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. ടിവിയിലെ സദ്ദാമിന്റെ പ്രത്യക്ഷപ്പെടല്‍ തത്സമയം സംപ്രേഷണം ചെയ്തതായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗം മറ്റെവിടെനിന്നോ റെക്കോഡ് ചെയ്ത് പിന്നീട് എവിടെ നിന്നോ ആ കസെറ്റ് സംപ്രേഷണം ചെയ്യുകയായിരുന്നു.

എന്തായാലും താന്‍ യുഎസിന്റെയും സിഐഎയുടെയും അവരുടെ ഉപഗ്രഹവാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടതു വഴി സദ്ദാമിന് കഴിഞ്ഞു. സദ്ദാമിനെ കൊല്ലാന്‍ കഴിഞ്ഞില്ലെന്ന് ബോധ്യപ്പെട്ടതോടെ ബുഷിന്റെ അടുത്ത പ്രസ്താവന പുറത്തുവന്നു: യുദ്ധം ഇനിയും നീളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X