Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസ് സൈന്യം ഇറാഖിനുള്ളിലേയ്ക്ക്

തെക്കന്‍ ഇറാഖ്: സഖ്യ സേന ഇറാഖിലേയ്ക്ക് വ്യോമ ആക്രമണം നടത്തുന്നതിന് പുറമേ കരമാര്‍ഗ്ഗമുള്ള ആക്രമണവും തുടങ്ങി. തെക്കന്‍ ഇറാഖിന്റെ മരുഭൂമി പ്രദേശത്തുകൂടി ബാഗ്ദാദിലേയ്ക്ക് നീങ്ങുകയാണ് യു എസിന്റെ ഏഴാം കാവല്‍റി. സൈനികരും ഒട്ടേറെ ടാങ്കുകളുമുള്ള സൈനിക വ്യൂഹമാണ് ഏഴാം കാവല്‍റി.

വിവിധ ചെറുസംഘങ്ങളിലായി 20,000 ലേറെ പട്ടാളക്കാരാണ് ഈ സംഘത്തിലുള്ളത്. ആക്രമണത്തില്‍ ഇറാഖ് ജനതയ്ക്ക് കാര്യമായി വിഷമമുണ്ടാകാതിരിയ്ക്കാനാണ് സൈന്യം ഈ മരുഭൂമി വഴി ബാഗ്ദാദിലേയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

മാര്‍ച്ച് 20 വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്കാണ് ഈ സൈനിക വ്യൂഹം യാത്ര തുടങ്ങിയത്. ഇറാഖിന്റെ ഭാഗത്ത് നിന്ന് കാര്യമായ ചെറുത്തു നില്‍പ്പുകള്‍ ഒന്നും തന്നെ ഇവര്‍ക്ക് നേരിടേണ്ടി വന്നില്ല. ഇറാഖിലേയ്ക്ക് നീങ്ങുന്നതിനിടയ്ക്ക് യു എസ് സേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇറാഖ് സൈനികര്‍ മരിച്ചതായി കരുതുന്നു. ഒരു ഇറാഖ് സൈനിക പോസ്റ് തകര്‍ത്തപ്പോഴാണ് ഇത് സംഭവിച്ചത്.

സൈനികര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ അടങ്ങുന്ന ട്രക്കും ഇറാഖിലേയ്ക്ക് നീങ്ങുന്ന സൈന്യ വ്യൂഹത്തിനൊപ്പമുണ്ട്. ചരക്ക് കയറ്റിയ ട്രക്ക് ഉള്ളതുകൊണ്ട് സേനാ വ്യൂഹം പതുക്കെയാണ് നീങ്ങുന്നത്.

വടക്കന്‍ കുവൈറ്റില്‍ നിന്ന് ബ്രിട്ടീഷ് സേനയും തെക്കന്‍ ഇറാഖിലേയ്ക്ക് ആക്രമണം തുടങ്ങിയിട്ടുണ്ട്.

ഇറാഖിന്റെ പ്രധാന തുറമുഖമായ ഉം ഖുസര്‍ മാര്‍ച്ച് 21 വെള്ളിയാഴ്ച വൈകീട്ടോടെ സഖ്യ സേനയുടെ അധീനതയിലാവുമെന്ന് കരുതുന്നതായി ബ്രിട്ടീഷ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ചെങ്കടലിലും മെഡിറ്ററേനിയന്‍ കടലിലും സഖ്യസേനയുടെ യുദ്ധ കപ്പലുകള്‍ ഉണ്ട്. വ്യാഴാഴ്ച പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ചെങ്കടലിലും ഉള്ള യുദ്ധ കപ്പലുകളില്‍ നിന്നായിരുന്നു ആക്രമണം. തുര്‍ക്കി തങ്ങളുടെ വ്യോമാതിര്‍ത്തി യു എസിന് തുറന്നു നല്‍കിയതുകൊണ്ട് ഇനി മെഡിറ്ററേനിയന്‍ ഉള്‍ക്കടലിലെ കപ്പലുകളില്‍ നിന്നും ആക്രമണം ഉണ്ടായേയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+