യുദ്ധം: സംയുക്ത പ്രമേയം പാസാക്കാനായില്ല
ദില്ലി: യുദ്ധത്തെ നേരിടുന്ന ഇറാക്കിലെ സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി എ. ബി. വാജ്പേയി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംയുക്ത പ്രമേയം പാസാക്കുന്നതു സംബന്ധിച്ച് ധാരണയിലെത്താനായില്ല.
ഇറാക്കില്‍ യു എസും സഖ്യകക്ഷികളും നടത്തുന്ന സൈനിക നടപടിയ്ക്കെതിരെ അപലപിക്കുക എന്ന വാക്ക് ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം ഇതിനോട് യോജിച്ചില്ല.
കോണ്ഡഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്ന, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications