കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പൊലീസുകാര്‍ ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു
തിരുവനന്തപുരം: മുത്തങ്ങയില്‍ കാട്ടില്‍ വച്ച് പുരുഷന്മാരായ പൊലീസുകാര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ആദിവാസി സ്ത്രീകള്‍ പറഞ്ഞു.
ആദിവാസി യുവതികളെ കാട്ടിനുള്ളില്‍ കൊണ്ടുപോയി വസ്ത്രം മാറ്റി പീഡിപ്പിച്ചെന്നാണ് പരാതി. മൂകയും ബധിരയുമായ സരോജിനി എന്ന ആദിവാസി കുട്ടിയെ കാട്ടിനുള്ളില്‍ കൊണ്ടുപോയി പാവാട മാറ്റി പീഡിപ്പിച്ചെന്ന് കുട്ടി പരാതിപ്പെട്ടു.
ഈ കുട്ടിയെ കാട്ടില്‍ നിന്ന് പൊലീസ് സ്റേഷനിലേയ്ക്ക് കൊണ്ട്പോയിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ആദിവാസി സ്ത്രീകള്‍ പറയുന്നു.
പല ആദിവാസി സ്ത്രീകളേയും വസ്ത്രം മാറ്റിയശേഷം പുരുഷ പൊലീസുകാര്‍ മര്‍ദ്ദിയ്ക്കുകയും ചെയ്തു.
Story first published: Saturday, March 22, 2003, 5:30 [IST]