ഭൂമി നല്‍കും വരെ സമരം തുടരും: ദേവഗൗഡ
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതു സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് പാലിക്കുംവരെ എല്‍ ഡി എഫും ജനതാദളും സമരം തുടരുമെന്ന് ജനതാദള്‍ നേതാവ് എച്ച്. ഡി. ദേവഗൗഡ പറഞ്ഞു.
മാര്‍ച്ച് 22 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ.
മുത്തങ്ങ സംഭവത്തില്‍ സത്യം മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയതിലൂടെ തെളിഞ്ഞത്.
1980ന് മുമ്പ് വനഭൂമിയില്‍ താമസിച്ചിരുന്ന ആദിവാസികള്‍ക്ക് വനഭൂമി നല്‍കാമെന്ന് കേന്ദ്രമന്ത്രി ടി. ആര്‍. ബാലു പറഞ്ഞനിലയ്ക്ക് അത് നടപ്പിലാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അതിന് തയ്യാറാവാനുള്ള സാധ്യതയില്ല.
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും സ്വന്തംനിലയില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ദേവഗൗഡ പറഞ്ഞു.












Click it and Unblock the Notifications