മുത്തങ്ങ: ദേശീയ വനിതാ കമ്മിഷന് ആശങ്ക
കോഴിക്കോട്: മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് ആദിവാസി സ്ത്രീകളോടും കുട്ടികളോടും സര്‍ക്കാരും പൊലീസും പെരുമാറിയ രീതിയില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ പൂര്‍ണിമ അദ്വാനി ആശങ്ക പ്രകടിപ്പിച്ചു.
സി. കെ. ജാനുവടക്കം നാല് സ്ത്രീകളെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചത് ഗൗരവത്തോടെ കാണുന്നുവെന്ന് പൂര്‍ണിമ അദ്വാനി പറഞ്ഞു. നിയമം നടപ്പിലാക്കേണ്ടതുതന്നെ. എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിലാവുമ്പോള്‍ മറ്റ് ചില പരിഗണനകള്‍ കൂടിയുണ്ട്.
കോഴിക്കോട് ജില്ലാ ജയിലില്‍ സി. കെ. ജാനുവിനെയും എം. ഗീതാനന്ദനെയും പൂര്‍ണിമ അദ്വാനി സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചു. ശനിയാഴ്ച വനിതാ കമ്മിഷന്റെ മൂന്നംഗ സംഘം മുത്തങ്ങ സന്ദര്‍ശിക്കും.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പൂര്‍ണിമ അദ്വാനി ആവശ്യപ്പെട്ടു.












Click it and Unblock the Notifications