ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുത്തങ്ങ സംഭവം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് ചീഫ് സെക്രട്ടറിയും ഡി ജി പിയും റിപ്പോര്‍ട്ട് അയച്ചത് തന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷന് അയച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിശദീകരണമെന്ന് കുറിപ്പില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി അത്തരം പ്രസ്താവന നടത്തിയത് തെറ്റിദ്ധാരണ മൂലമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications