കൂടുതല്‍ മലയാളികള്‍ മടങ്ങിയെത്തി
മാര്‍ച്ച് 22 ശനിയാഴ്ച രാവിലെയാണ് ഈ സംഘം തിരുവനന്തപുരത്ത് എത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങിയതാണ് ഈ സംഘം. മിയ്ക്ക കുടുംബങ്ങളും കുട്ടികളെ നാട്ടിലേയ്ക്ക് അയയ്ക്കുകയാണ്. ചില സ്കൂളുകളിലെങ്കിലും വേനലവധിക്കാലം തുടങ്ങിയത് ഇവര്‍ക്ക് അനുഗ്രഹമായിരിയ്ക്കുകയാണ്. പലരും കുട്ടികളെ മാത്രം അപരിചിതരോടൊപ്പം പോലും നാട്ടിലേയ്ക്ക് അയയ്ക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്ന് ഓരോ വിമാനം വരുമ്പോഴും തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ സാധാരണ കാണാത്ത തിരക്കാണ്. ഗള്‍ഫില്‍ നിന്ന് എത്തുന്നവരെ സ്വീകരിയ്ക്കാനായി എത്തുന്ന ബന്ധുക്കളാണ് ഏറെയും.
എയര്‍ ഇന്ത്യ ഉള്‍പ്പടെ ചില വിമാന കമ്പനികള്‍ 15 ശതമാനം ടിയ്ക്കറ്റ് നിരക്ക് കൂട്ടിയത് യാത്രക്കാരില്‍ അമര്‍ഷമുണ്ടാക്കിയിരിയ്ക്കുകയാണ്. ജീവന്‍ പേടിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിയ്ക്കുന്നവരെ എയര്‍ ഇന്ത്യ ചൂഷണം ചെയ്യുന്നതായാണ് പരാതി.
കേരളത്തിലേയ്ക്ക് മാത്രമല്ല ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇന്ത്യാക്കാര്‍ എത്തുന്നത്. മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ കുവൈറ്റില്‍നിന്നുള്ള 422 യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ വന്നത്. കൂടുതല്‍ ആളുകളെ ഇന്ത്യയിലെത്തിയ്ക്കാനായി രണ്ട് വിമാനങ്ങള്‍ കൂടി കുവൈറ്റിലേയ്ക്ക് അയയ്ക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇതുവരെ 1128 പേര്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയതായാണ് കണക്ക്.












Click it and Unblock the Notifications