സാറാ ജോസഫ് അക്കാദമി അവാര്‍ഡ് തിരിച്ചേല്പിക്കുന്നു
തൃശൂര്‍: മുത്തങ്ങയിലെ ആദിവാസി പീഡനത്തിലും അതിനോടനുബന്ധിച്ച സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് എഴുത്തുകാരി സാറാ ജോസഫ് തനിക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്പിക്കും.
ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് 2001ല്‍ ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡാണ് തിരിച്ചേല്പിക്കുന്നത്. അവാര്‍ഡായി ലഭിച്ച ബഹുമതിപത്രവും 10,000 രൂപയും മാര്‍ച്ച് 22 ശനിയാഴ്ചയാണ് തിരിച്ചേല്പിക്കുന്നത്.
മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തില്‍ പോലും കൈകകടത്തലുണ്ടായി. എം. ടിയെ പോലുള്ള ഉന്നതരായ സാഹിത്യകാരന്മാരെ മുത്തങ്ങ സംഭവത്തോട് പ്രതിഷേധിച്ചതിന്റെ പേരില്‍ അപഹസിച്ചു.
ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കുകയും ഭരണഘടനപ്രകാരമുള്ള സ്വയംഭരണാവകാശം നല്‍കുകയും ചെയ്യുന്നതുവരെ സര്‍ക്കാര്‍ നല്‍കുന്ന ബഹുമതി അര്‍ഥശൂന്യമാണ്. ഒരു ദരിദ്രസമൂഹത്തെ തകര്‍ത്തുകൊണ്ട് മറ്റ് ഏതാനും പേര്‍ക്ക് ബഹുമതി നല്‍കുന്നത് സ്വീകാര്യമല്ല- പ്രസ്താവയില്‍ പറഞ്ഞു.












Click it and Unblock the Notifications