ബാഗ്ദാദിന് നേരേ കനത്ത ആക്രമണം
ബാഗ്ദാദിന് നേര്‍ക്കുള്ള ഈ ആക്രമണം അല്പസമയം നിറുത്തി വച്ച യു എസ് സൈന്യം ശനിയാഴ്ച രാവിലെ വീണ്ടും തുടങ്ങി. സദ്ദാം ഹുസൈന്റെ പഴയ കൊട്ടാരം പൂര്‍ണ്ണമായും തകര്‍ന്നതായി പെന്റഗണ്‍ അധികൃതര്‍ അവകാശപ്പെട്ടു. സദ്ദാം ഹുസൈന് പരിക്കേറ്റതായും പെന്റഗണ്‍ അവകാശപ്പെട്ടു.
ഇറാഖിലെ ലക്ഷ്യസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച മാത്രം അമേരിക്ക 1000 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇറാഖിലെ 1500 ഓളം ലക്ഷ്യസ്ഥാനങ്ങളിലാണ് അമേരിക്കയുടെ മിസൈലുകളും ബോംബുകളും പതിച്ചത്. പന്ത്രണ്ടോളം രാജ്യത്തിലെ 30 വ്യോമത്താവളങ്ങളില്‍ നിന്നായിരുന്നു ആക്രമണം. ആക്രമണം നടത്തുന്നത് തിരഞ്ഞെടുത്ത തന്ത്രപ്രധാന സ്ഥലങ്ങളില്‍ മാത്രമാണെന്നാണ് പെന്റഗണ്‍ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കേന്ദ്രങ്ങളിലും ഇറാഖ് ആക്രമണം നടത്തുന്നുണ്ടെന്നാണ് കരുതുന്നത്.
ആക്രമണം തുടരുമ്പോള്‍ ബാഗ്ദാദിലെങ്ങും തീയും പുകയും നിറയുകയാണ്.












Click it and Unblock the Notifications