യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
ലണ്ടന്‍: ഇറാക്കിനെതിരെ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടന്റെ വിദേശ നിയമോപദേശക രാജിവച്ചത് ടോണി ബ്ലെയറിനും സര്‍ക്കാരിനും തിരിച്ചടിയായി.
യു എന്‍ പ്രമേയങ്ങളനുസരിച്ച് ഇറാക്കിനെതിരെ യുദ്ധം നടത്തുന്നതില്‍ മതിയായ അടിസ്ഥാനമുണ്ടെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് നിയമോപദേശകനായ എലിസബത്ത് വില്‍മ് ഹേഴ്സ്റ്റ് രാജിവച്ചതെന്ന് ഗാഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി നിയമോപദേശകയായി പ്രവര്‍ത്തിയ്ക്കുകയാണ് എലിസബത്ത്.
ഈ രാജിയിലൂടെ യുദ്ധത്തിന്റെ നിയമപരമായ സാധുതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ഗാഡിയന്‍ പറയുന്നു.
അറ്റോണി ജനറല്‍ ലോഡ് ജോണ്‍ ഡെന്‍ഹാം യുദ്ധം സംബന്ധിച്ച് സര്‍ക്കാരിന് എന്ത് നിയമോപദേശമാണ് നല്‍കിയതെന്ന് പൂര്‍ണ്ണമായും വെളിപ്പെടുത്താനായി എം പി മാര്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് പുതിയ ജീവന്‍ നല്‍കുന്നതാണ് ഈ രാജി.












Click it and Unblock the Notifications