ബാഗ്ദാദില്‍ 207 നാട്ടുകാര്‍ക്ക് പരിക്കേറ്റു
ബാഗ്ദാദ്: യുഎസ്-ബ്രിട്ടീഷ് സേന ബാഗ്ദാദില്‍ നടത്തിയ ബോംബിംഗില്‍ 207 നാട്ടുകാര്‍ക്ക് പരിക്കേറ്റതായി ഇറാക്കി ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മഗ് സയിദ് അല്‍-ഷഹഫ് പറഞ്ഞു.
പരിക്കേറ്റവരില്‍ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്. സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ വീടുകളില്‍ വെച്ചാണ് ഇവര്‍ക്ക് മുറിവേറ്റത്.
ഭരണ, സൈനിക കേന്ദ്രങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തുന്നതെന്ന സഖ്യസേനയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. എങ്ങനെയാണ് അവര്‍ക്ക് മുറിവേറ്റതെന്ന് ആശുപത്രികളില്‍ ചെന്ന് ചോദിച്ചറിയാന്‍ വാര്‍ത്താ ലേഖകരെ ക്ഷണിക്കുന്നതായി ഇറാക്ക് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications