Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെലികോപ്റ്ററുകള്‍ കൂട്ടിമുട്ടി ഏഴ് മരണം

കുവൈറ്റ് സിറ്റി: യുദ്ധത്തിനായി ഗള്‍ഫില്‍ എത്തിയ ബ്രിട്ടന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടി മുട്ടി ഏഴ് പേര്‍ മരിച്ചു.

ബ്രിട്ടന്റെ ഒരു യുദ്ധ കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിമുട്ടിയത്. ഒരു യുദ്ധ കപ്പലില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ഹെലികോപ്റ്ററില്‍ മറ്റൊന്ന് വന്ന് ഇടിയ്ക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മാര്‍ച്ച് 21 വെള്ളിയാഴ്ച ഉണ്ടായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ എട്ട് ബ്രിട്ടീഷ് സൈനികരും നാല് യു എസ് സൈനികരും മരിച്ചിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം ഉണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്.

ശത്രുപക്ഷത്ത് നിന്ന് ഉണ്ടായ ആക്രമണമല്ല ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ അവകാശപ്പെടുന്നത്.

വെള്ളിയാഴ്ച ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോഴും സഖ്യസേനാ അധികൃതര്‍ ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇറാഖ് അവകാശപ്പെട്ടത് ഹെലികോപ്റ്റര്‍ അവര്‍ വെടിവച്ചിട്ടതാണെന്നാണ്.

ഓരോ അപകടമുണ്ടാവുമ്പോഴും അത് ആക്രമണം കാരണമല്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞ് മുഖം രക്ഷിയ്ക്കാനുള്ള തത്രപ്പാടിലാണ് സഖ്യസേന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+