ഇന്ത്യാക്കാര്‍ സുരക്ഷിതര്‍
ദൂബായ്: ബാഗ്ദാദിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന് അറിയുന്നു. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയ്ക്കും തകരാറൊന്നുമില്ല. സഖ്യസേന ബാഗ്ദാദില്‍ മിസ്സില്‍ വര്‍ഷം തുടരുകയാണ്.
15 ഇന്ത്യാക്കാരാണ് ബാഗ്ദാദിലുള്ളത്. ഇതില്‍ മലയാളികളായ കന്യാസ്ത്രീമാരുമുണ്ട്. ഇതുവരെ 1500 ലേറെ മിസ്സിലുകള്‍ വര്‍ഷിച്ചുകഴിഞ്ഞു.
43 വര്‍ഷം പഴക്കമുള്ള ഇറാഖിലെ ഇന്ത്യന്‍ എംബസി ബാഗ്ദാദിലെ അധാമിയാ പ്രദേശത്താണ്. പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ ഒരു കൊട്ടാരത്തിന് വളരെ അടുത്താണ് ഈ എംബസി. ടര്‍ക്കി എംബസിയുടെ ഓരത്തും. എംബസിയിലെ ജീവനക്കാര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉദ്വോഗസ്ഥനായ ബി ബി ത്യാഗി പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതിനിടെ നാല് ഇന്ത്യാക്കാര്‍ റോഡ് മാര്‍ഗ്ഗം ജോര്‍ദ്ദാനില്‍ എത്തിയിട്ടുണ്ട്. ഇവര്‍ വൈകാതെ ഇന്ത്യിയിലെത്തും.












Click it and Unblock the Notifications