സഖ്യസേന ആക്രമണം തുടരുന്നു
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനത്തെയും മറ്റ് നഗരങ്ങളിലെയും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സഖ്യസേന ആക്രമണം തുടരുന്നു. ബാഗ്ദാദിന് മുകളില്‍ തീയും പുകയും മാത്രമേ കാണാനുള്ളൂ.
സദ്ദാം ഹുസൈന്റെ പഴയ കൊട്ടാരത്തിന് നേരെയും ആക്രമണം നടന്നു. സഖ്യസേനയുടെ ആക്രമണലക്ഷ്യം ബാഗ്ദാദിലെയും മോസുലിലെയും കിര്‍കുകിലെയും തിക്രിതിലെയും സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണെന്ന് യു എസ് സെന്‍ട്രല്‍ കമാന്റന്റ് പറഞ്ഞു.
ഇറാക്കി 51-ാം ഡിവിഷന്‍ കമാന്റര്‍ കീഴടങ്ങി. സദ്ദാം ഹുസൈന് തന്റെ രാജ്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെഡ് പറഞ്ഞു.












Click it and Unblock the Notifications