ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥ പാലിക്കും
ബാഗ്ദാദ്: ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകളനുസരിച്ച് ബ്രിട്ടീഷ്, യു എസ് തടവുകാരോട് പെരുമാറണമെന്ന് സദ്ദാം ഹുസൈന്‍ ഉത്തരവിട്ടു.
ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് സയിദ് അല്‍-സഹാഫാണ് ഇക്കാര്യം അറിയിച്ചത്. ഇറാക്കുകാര്‍ക്കെതിരെ ക്രൂരകൃത്യങ്ങളാണ് യു എസ്- ബ്രിട്ടീഷ് സൈന്യം നടത്തുന്നതെങ്കിലും സദ്ദാം ഹുസൈന്റെ ഉത്തരവ് തങ്ങള്‍ പാലിക്കുമെന്ന് സഹഫ് പറഞ്ഞു.
യുദ്ധത്തടവുകാരെ എങ്ങനെ പരിചരിക്കണമെന്നതിനെ പറ്റി ഇറാക്കിന്റെ സമീപനത്തില്‍ മാറ്റമുണ്ടായെന്നാണ് ഇത് വ്യക്തമാക്കുന്നത്. യു എസ് ബ്രിട്ടീഷ് തടവുകാര്‍ക്ക് അന്തര്‍ദേശീയ നിയമങ്ങള്‍ നടപ്പിലാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സഹഫ് പറഞ്ഞിരുന്നു.












Click it and Unblock the Notifications