സൈന്യം സംഘമായി കീഴടങ്ങിയെന്ന്
തെക്കന്‍ ഇറാഖില്‍ ബസ്രയ്ക്ക് സമീപം ഇറാഖിന്റെ 51-ാം കാലാള്‍പട ഡിവിഷന്‍ കമാന്‍ഡര്‍ സഖ്യസേനയ്ക്കു കീഴടങ്ങിയതായി യു.എസ്. പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. 8000 പേരുള്ള സൈന്യ സംഘമാണത്രെ കീഴടങ്ങിയത്. വൈസ് കമാന്‍ഡറും ഇയാള്‍ക്കൊപ്പം കീഴടങ്ങിയതായി യു.എസ്. അവകാശപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇറാഖി കമാന്‍ഡര്‍ സഖ്യസേനയ്ക്ക് മുന്നില്‍ കീഴടങ്ങുന്നതെന്ന് യു എസ് അവകാശപ്പെടുന്നു. ബസ്രയ്ക്ക് സുരക്ഷ നല്‍കിയിരുന്ന പ്രധാന സൈനിക സംഘമാണ് കീഴടങ്ങിയതെന്നാണ് യു എസ് ഭാഷ്യം.
കീഴടങ്ങിയ സൈനകര്‍ വിശന്ന് വലഞ്ഞ് വേണ്ട ആയുധം പോലും ഇല്ലാത്തവരായിരുന്നെന്നാണ് യു എസ് സൈനികര്‍ പറയുന്നത്.
സദ്ദാം ഹുസൈനെതിരെ ഷിയാ മുസ്ലിംങ്ങള്‍ കലാപമുണ്ടാക്കാതെ നോക്കിയിരുന്നത് ഈ സൈനിക സംഘമാണത്രെ. ( സുന്നി വിഭാഗത്തിന് മുന്‍തൂക്കമുള്ളതാണ് സദ്ദാം സര്‍ക്കാര്‍. എന്നാല്‍ തെക്കന്‍ ഇറാഖില്‍ ഷിയാ മുസ്ലിംങ്ങളാണ് കൂടുതല്‍)












Click it and Unblock the Notifications