തുര്‍ക്കിയും ഇറാഖിനെ ആക്രമിയ്ക്കുന്നു
ബാഗ്ദാദ്: ഇറാഖിനെതിരെ പോരാടാന്‍ തുര്‍ക്കി സൈന്യവും. വടക്കന്‍ ഇറാഖിലാണ് തുര്‍ക്കി ആക്രമണം നടത്തുന്നത്.
അഭയാര്‍ത്ഥികളെ തടയാനും കുര്‍ദ്ദുകള്‍ പ്രത്യേക സംസ്ഥാനം രൂപീകരിയ്ക്കില്ലെന്ന് ഉറപ്പ് വരുത്താനുമാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് തുര്‍ക്കി പറയുന്നത്. തുര്‍ക്കി ഈ ആക്രമണം നടത്തുന്നതിനോട് യു എസിന് യോജിപ്പില്ല. ഇത് ഇറാഖിനെതിരേയുള്ള രണ്ട്യുദ്ധങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് യു എസിന്റെ അഭിപ്രായം.
സഖ്യ സേന മാത്രം ഇറാഖിനോട് യുദ്ധംചെയ്താല്‍ മതിയെന്നാണ് യു എസിന്റെ നിലപാട്. കീഴടക്കലിന് ശേഷം ഇറാഖിലെ എണ്ണ പങ്കിടാന്‍ കൂടുതല്‍ രാജ്യങ്ങള്‍ വേണ്ടെന്നതാണ് ഈ അഭിപ്രായത്തിന് പിന്നിലെ യു എസിന്റെ ഗൂഢലക്ഷ്യം.
വടക്കന്‍ ഇറാഖില്‍ തുര്‍ക്കിയുടെ 2000 ാളംസൈനികര്‍ ഇതിനകം എത്തിയിട്ടുണ്ട്.












Click it and Unblock the Notifications