കുവൈത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി
കൊച്ചി: കുവൈത്തില്‍ നിന്നുള്ള മലയാളികളുമായി രണ്ട് വിമാനങ്ങള്‍ കൂടി മാര്‍ച്ച് 23 ഞായറാഴ്ച കൊച്ചിയിലെത്തി.
രാവിലെ 9.45ന് എത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 58 പേരാണുണ്ടായിരുന്നത്. കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.
കുവൈത്തില്‍ തുടരുന്നത് അപകടമാണെന്ന തോന്നല്‍ അവിടുത്തെ മലയാളികളില്‍ പരന്നിട്ടുണ്ടെന്ന് കൊച്ചിയിലെത്തിയവര്‍ പറഞ്ഞു.
ടിക്കറ്റ് കിട്ടാത്ത സ്ഥിതി ഇപ്പോഴില്ല. എന്നാല്‍ അവധി ലഭിച്ചിട്ടും ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവരാണ് പലരും. ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വര്‍ധനവരുത്തിയിരിക്കുന്നു.
327 യാത്രക്കാരുമായി കുവൈത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനം ഞായറാഴ്ച ദില്ലിയിലെത്തി.












Click it and Unblock the Notifications