മെഡി. കോളജുകള്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജിനും തിരുവല്ല പുഷ്പഗിരി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിനുമെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവായി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളായ ഈ സ്ഥാപനങ്ങളില്‍ സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവേശനം നടത്തിയെന്ന പരാതിയിന്മേലാണ് അന്വേഷണം.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ സി. കെ. വിശ്വനാഥന്‍ ചെയര്‍മാനായ അഞ്ചംഗ സമിതിയെ ഇതിനായി നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications