മില്‍മ ഫുഡ്സ് തുടങ്ങി
തിരുവനന്തപുരം: മില്‍മ നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള മദര്‍ ഡയറിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമെന്ന നിലയില്‍ മില്‍മ ഫുഡ്സ് എന്ന കമ്പനി തുടങ്ങി.
മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ തലത്തില്‍ വിപണി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സംരംഭം. മില്‍മ ഫുഡ്സില്‍ മദര്‍ ഡയറിക്ക് 51 ശതമാനവും മില്‍മയ്ക്ക് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. കരാറനുസരിച്ച് ഓഹരികള്‍ പരസ്പരമല്ലാതെ പുറത്ത് വില്‍ക്കാന്‍ പാടില്ല.
ഏപ്രില്‍ മധ്യത്തോടെ മില്‍മ ഫുഡ്സ് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യത്തെ സംയുക്ത സംരംഭമാണിത്.












Click it and Unblock the Notifications