കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം: മന്ത്രിമാര്‍ വാജ്പേയിയെ കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: യുദ്ധ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേരളത്തില്‍ നിന്നു പോയ മൂന്നംഗ മന്ത്രിസംഘം പ്രധാനമന്ത്രി വാജ്പേയിയെ കണ്ടു. വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ, കേന്ദ്ര വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ എന്നിവരുമായും സംഘം ചര്‍ച്ചകള്‍ നടത്തി.

ടൂറിസം മന്ത്രി കെ.വി. തോമസ്, പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍, പ്രവാസി കാര്യമന്ത്രി എം.എം. ഹസ്സന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഗള്‍ഫ് മലയാളികള്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ എത്തിക്കാന്‍ കഴിയും എന്ന കാര്യമാണ് സംഘം ചര്‍ച്ച ചെയ്യുന്നത്.

ഈചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വ്യോമയാന സെക്രട്ടറി കെ. റോയ്പോള്‍ മാര്‍ച്ച് 23 ഞായറാഴ്ച കുവൈത്തിലേക്ക് പോയത്. വേനല്‍ക്കാല അവധിക്ക് സ്കൂളുകള്‍ പൂട്ടിയാല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുണ്ടാവുന്ന തിരക്ക് എങ്ങിനെ കൈകാര്യം ചെയ്യുമെന്നാലോചിക്കാനാണ് റോയ്പോള്‍ പോയിരിക്കുന്നത്.

ആവശ്യം വന്നാല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ കേരളാമന്ത്രിമാര്‍ക്ക് ഉറപ്പുനല്കിയിട്ടുണ്ട്. ഇതുവരെ ഒരു യാത്രക്കാരനും ഇന്ത്യയിലേക്ക് വരാന്‍ ടിക്കറ്റ് കിട്ടാതിരുന്നിട്ടില്ലെന്നും എയറിന്ത്യയുടെ വെയിറ്റിംഗ് ലിസ്റില്‍ ആരുടെയും പേരുകളിലെന്നും ഷാനവാസ് ഹുസൈന്‍ കേരളാമന്ത്രിമാരോട് വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X