യുദ്ധം: 91ലേതു പോലെ പേടിക്കാനില്ല: ഹസ്സന്‍
തിരുവനന്തപുരം: ഇറാഖ് യുദ്ധകാര്യത്തില്‍ കുവൈത്തിലുള്ള മലയാളികള്‍ക്ക് 1991ലെ ഗള്‍ഫ് യുദ്ധകാലത്തെപ്പോലെ പേടിക്കാനില്ലെന്ന് പ്രവാസികാര്യ മന്ത്രി എം.എം. ഹസ്സന്‍. യുദ്ധസാഹചര്യത്തില്‍ ഗള്‍ഫ് മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയെ കണ്ട ശേഷം മടങ്ങിയെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഗള്‍ഫിലേക്ക് ഒരു ഉന്നതതലസംഘത്തെ അയയ്ക്കാന്‍ മാത്രം ഗൗരവമായിട്ടൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുണ്ട്. കേരളത്തിലെ മൂന്നംഗ മന്ത്രിസംഘത്തിന് പ്രധാനമന്ത്രിയും കേന്ദ്ര വിദേശകാര്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ഉറപ്പു നല്കിയിട്ടുണ്ട്. 1991ലേതു പോലെ ഗൗരവമായ സ്ഥിതിവിശേഷം ഗള്‍ഫിലില്ലെന്നും കേന്ദ്രം അറിയിച്ചതായി ഹസ്സന്‍ പറഞ്ഞു.
ഗള്‍ഫില്‍ നിന്നും എത്തുന്ന മലയാളികള്‍ക്ക് 20 ശതമാനം ടിക്കറ്റ് നിരക്കില്‍ ഇളവനുദിക്കാന്‍ കേരളം വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. - ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications