ആദിവാസികളെ ചികിത്സിയ്ക്കാന്‍ നിര്‍ദേശം
കോഴിക്കോട്: മുത്തങ്ങയിലെ പൊലീസ് നടപടിയെ തുടര്‍ന്ന് പരിക്കേറ്റ ആദിവാസികള്‍ക്ക് ചികിത്സ നല്‍കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മുത്തങ്ങയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ചികിത്സ കിട്ടാതെ ചില ആദിവാസികളെ കണ്ടെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു. വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കോളനികളിലേക്ക് അയയ്ക്കാനാണ് നിര്‍ദേശം.
പൊലീസ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായി ചില ആദിവാസികള്‍ പറഞ്ഞതായി കമ്മിഷന്‍ അംഗങ്ങള്‍ വെളിപ്പെടുത്തി. പല ആദിവാസികളും ഇപ്പോഴും ഞെട്ടലില്‍ നിന്നും മുക്തരല്ല. ഇവരെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടണം.
വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പൂര്‍ണിമ അദ്വാനി മുത്തങ്ങയിലെ വെടിവയ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയിലേക്ക് തിരിച്ചു.












Click it and Unblock the Notifications