ബ്രിട്ടീഷ് വിമാനം യുഎസ് മിസൈല്‍ തകര്‍ത്തു
ലണ്ടന്‍: കാണാതായ ബ്രിട്ടീഷ് വ്യോമസേനയുടെ ഒരു യുദ്ധവിമാനം യു എസ് മിസൈല്‍ തകര്‍ത്തതാവാമെന്ന് ബ്രിട്ടീഷ് സേനയുടെ ഒരു വക്താവ് പറഞ്ഞു.
കുവൈത്തില്‍ വച്ച് വിമാനം മിസൈലിന് ഇരയായതാവാമെന്നാണ് നിഗമനം. തെളിവുകള്‍ ഇത്തരമൊരു നിഗമനത്തിലേക്കാണ് വഴിതെളിക്കുന്നതെന്ന് വക്താവ് പറഞ്ഞു.
ഗള്‍ഫിലെ ഓപ്പറേഷന് ശേഷം മടങ്ങുമ്പോഴാണ് വിമാനം കാണാതായത്. യു എസും മിസൈല്‍ വിമാനം തകര്‍ത്തതാവാമെന്ന് നിഗമനത്തിലാണ്.
ശനിയാഴ്ച ബ്രിട്ടീഷ് നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ആറ് ബ്രിട്ടീഷുകാരും ഒരു അമേരിക്കക്കാരനും മരിച്ചിരുന്നു.












Click it and Unblock the Notifications