സദ്ദാം മൗറിത്താനിയയിലേക്ക് കടന്നേക്കും
ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ മൗറിത്താനിയയിലേക്ക് കടക്കാന്‍ സദ്ദാം ഹുസൈന്‍ ശ്രമിക്കുന്നതായി വാര്‍ത്ത. ഫ്രഞ്ച് ദൂതന്റെ സഹായത്തോടെ ഇതിനായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നയായി യുഎസ് ആരോപിക്കുന്നു.
ഫ്രഞ്ച് ദൂതനായ പിയറി ഡെല്‍വന്‍ ഇതിനായി പലവട്ടം ബാഗ്ദാദില്‍ പോയിരുന്നു. സദ്ദാമിന്റെ മകന്‍ ഖസെയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ജോര്‍ദ്ദാനിലെ അഭിഭാഷകര്‍ പദ്ധതി തയ്യാറാക്കിവരുകയാണത്രെ.
പക്ഷെ ഇതും ഇറാഖിന്റെ മനോവീര്യം തകര്‍ക്കാന്‍ യുഎസിന്റെ മറ്റൊരു പ്രചാരണപദ്ധതിയായേക്കാം. സദ്ദാം രാജ്യം വിട്ടുവെന്ന വാര്‍ത്ത പരന്നാല്‍ പിന്നെ ചെറുത്തുനില്ക്കാതെ ഇറാഖികള്‍ കീഴടങ്ങിയേക്കുമെന്നായിരിക്കാം യുഎസ് കരുതുന്നത്.
യുദ്ധം ജയിയ്ക്കാനായി യു എസ് നടത്തുന്ന പല തന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വ്യാജ പ്രചാരണം. യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ യു എസ് ഇത് ചെയ്യുന്നുണ്ട്. അതിനായി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാദ്ധ്യമങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും യു എസ് സൈന്യം ചെയ്തുകൊടുക്കുന്നുണ്ട്.












Click it and Unblock the Notifications