24 കശ്മീരി പണ്ഡിറ്റുകളെ കൊന്നു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയന്‍ പ്രദേശത്തെ നന്ദിമാര്‍ഗില്‍ 24 കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു.
സൈനിക വേഷം ധരിച്ച പതിനഞ്ചോളം വരുന്ന തീവ്രവാദികള്‍ നന്ദിമാര്‍ഗ് ഗ്രാമം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യന്ത്രത്തോക്കുകളുമായെത്തിയ തീവ്രവാദികള്‍ 55 കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 24 പേര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതിയിട്ട സമയത്താണ് ഈ ആക്രമണം.












Click it and Unblock the Notifications