ബിപിസിഎല്‍ സമരം സ്റേ ചെയ്തു
കൊച്ചി: ബിപിസിഎല്‍ തൊഴിലാളികള്‍ മാര്‍ച്ച് 25 ചൊവാഴ്ച രാവിലെ ആറ് മണി മുതല്‍ തുടങ്ങാനിരുന്ന സമരം ഹൈക്കോടതി സ്റേ ചെയ്തു.
മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെയാണ് ഹൈക്കോടതി ജസ്റിസ് ഹരിഹരന്‍നായര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവാഴ്ച രാവിലെ 11 മണിവരെയാണ് സമരം സ്റേ ചെയ്തിരിക്കുന്നത്.
മാത്രമല്ല, സമരം പ്രഖ്യാപിച്ചിരിക്കുന്ന ബിപിസിഎല്‍ തൊഴിലാളി യൂണിയന്‍ നേതാക്കളോട് ചൊവാഴ്ച രാവിലെ 10 മണിക്ക് ഹൈക്കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ബിപിസിഎല്‍ കമ്പനി നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.












Click it and Unblock the Notifications