അങ്കിത്, 17 വയസ്, സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്
കൊച്ചി: അങ്കിത് വാഡിയക്ക് 17 വയസായതേയുള്ളൂ. ദില്ലി പബ്ലിക് സ്കൂളില്‍ പഠിക്കുന്ന അങ്കിത് ഇതിനകം രണ്ട് പുസ്തകങ്ങളെഴുതിക്കഴിഞ്ഞു. മാത്രവുമല്ല സ്വതന്ത്ര കമ്പ്യൂട്ടര്‍ സെക്യൂരിറ്റി-ഇന്റലിജന്‍സ് കണ്‍സള്‍ട്ടന്റ് കൂടിയാണ് അങ്കിത്.
ദ അണ്‍ഒഫീഷ്യല്‍ ഗൈഡ് ടു എത്തിക്കല്‍ ഹാക്കിംഗ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി എന്നിവയാണ് അങ്കിത് എഴുതിയ പുസ്തകങ്ങള്‍. ടിപ്പ്സ് ആന്റ് ട്രിക്ക്സ് ഒണ്‍ ലിനക്സ് എന്നൊരു പുസ്തകം മറ്റൊരാളുമായി ചേര്‍ന്ന് എഴുതിയിട്ടുമുണ്ട്.
ഇന്ത്യയിലെയും പുറത്തുമുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ പല അവസരത്തിലും അങ്കിതിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പല സെമിനാറുകളിലും അങ്കിത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ച് 27, 28 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഐടി മേളയില്‍ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അങ്കിത് പങ്കെടുക്കും. എം ജി യൂണിവേഴ്സിറ്റി റീജിയണല്‍ സെന്ററും സ്കൂള്‍ ഒഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സസുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications